രാത്രിയിൽ വിടരുന്ന കാട്ടുപൂ പോലെയെൻ ഓർമ്മകൾ പൂവിട്ടു പൂത്തുലഞ്ഞു.
ഇരുളിന്റെ മറവിൽ മുരളുന്ന
കാട്ടാള കൂട്ടങ്ങൾ ഉണ്ടായിരുന്നു കാട്ടിൽ .
പാതി വിരിഞ്ഞ പൂ മൊട്ടുകൾ
പാതയിൽ വീണു പൊഴിഞ്ഞിരുന്നു .
ഉയരുന്ന കൈകൾക്കു പിന്നിലെ
ലക്ഷ്യം എന്താണ് എന്നറിഞ്ഞില്ലവർ.
ഇരയെന്ന് മുദ്ര കുത്തുന്നു, അവരിന്ന്
നിശബ്ദരായി മാറി നിൽക്കുന്നു .
പത്രങ്ങൾ പാടി വിളമ്പുന്ന വാർത്തയിൽ
പ്രതിയുടെ പേരൊന്നും കേട്ടില്ല .
വിശ്വാസമില്ല ഈ നീതി പീഠത്തെയും
തത്വമില്ലാത്ത ഈ തത്വ ശാസ്ത്രത്തെയും .
വിരിയും മുമ്പേ കൊഴിയാൻ വിധിച്ചർ
ഇരുളിന്റെ നിഴലായി മാറിയവർ.
ഇനിയും പിറക്കാതെ പോകട്ടെ ഒരു പെണ്ണും,
പാതയിൽ പൊഴിയാതെ പോകട്ടെ ഒരു ബാല്യവും .
ഉണരാൻ നേരമായി ഇരുളിന്റെ സംഹാര പാതയിൽ നിന്നുണരാൻ നേരമായി ,
എല്ലാം മറന്നൊരു ദിവാസ്വപ്നം പോലെ.
#അഭിജിത്ത് പി.