Categories
high school higher secondary News nss scouts and guides spc student life

കഷ്ടപ്പാടിനും കഠിനാദ്ധ്വാനത്തിനും ഒടുവിൽ #സ്വകാര്യ_ബസ് ഡ്രൈവർക്ക് #എം_ഫിൽ ബിരുദം.mvhss ariyallur ലെപൂർവ വിദ്യാർത്ഥിക്ക് അഭിനന്ദനം

മലപ്പുറം വള്ളികുന്നുകാരൻ അനുപ് ഗംഗാധരൻ വിശാലമായ ഈ ചിരി വിളയിച്ചെടുത്തത് കഷ്ടപ്പാടിന്റെ വെളിനിലത്ത് വിർപ്പും കണ്ണീരും ആവോളം ചേർത്ത് ഉഴുതു മറിച്ചിട്ടാണ്.പകൽ നേരത്ത് ബസ് ഓടിച്ച് കുടുംബം പുലർത്തുന്നതിനൊപ്പം പഠനം.കാലിക്കറ്റ് സർവ്വകലാശായിൽ നിന്നും ഫോക്ക്ലോർ സാഹിത്യത്തിലാണ് അനൂപ് എം.ഫിൽ നേടിയത്.

പത്തൊൻപതാം വയസ്സിൽ ബസ് പണി തുങ്ങിയ ഇദ്ദേഹം വിശ്വസാഹിത്യത്തിൽ ബി.ഏയും ഫോക്ക്ലോർ സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും നേടിയത് വളയം പിടിച്ച് കിട്ടിയ തുഛമായ വരുമാനം കൊണ്ടാണ്.

സ്കൂൾ പഠനം അരിയല്ലൂർ എം.വി.എച്ച്.എസ്സ്.എസ്സിൽ ആയിരുന്നു. അനുപിന് പ്രാർത്ഥനകൾ.

Leave a Reply

Your email address will not be published. Required fields are marked *